മെഡിക്കൽ പ്രവേശനം: കാറ്റഗറി ലിസ്റ്റായി
Wednesday 30 July 2025 1:00 AM IST
തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരിൽ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 30ന് വൈകിട്ട് നാലിനകം അറിയിക്കണം.