ഇന്ന് സർവമത പ്രാർത്ഥന

Wednesday 30 July 2025 2:00 AM IST

വയനാട്: ഉരുൾദുരന്ത വാർഷിക ദിനമായ ഇന്ന് പുത്തുമലയിലെ ഹൃദയ ഭൂമിയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാർ, മത നേതാക്കൾ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 12ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ അനുശോചനയോഗം നടക്കും. പരിപാടിയോടനുബന്ധിച്ച് പുത്തുമലയിൽ നിന്ന് മേപ്പാടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഒരുക്കിയിട്ടുണ്ട്.