കെ.എസ്.ആർ.ടി.സി: പെൻഷന് 71.21 കോടി
Wednesday 30 July 2025 1:03 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ 71.21 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇൗ മാസമാദ്യം നൽകിയ 20കോടിക്ക് പുറമെയാണിത്. ഇതോടെ ഏപ്രിൽ മുതൽ ഇതുവരെ 479.21കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. 900കോടിയാണ് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷവും ബഡ്ജറ്റിൽ 900 കോടിയാണ് നീക്കിവച്ചതെങ്കിലും 1576 കോടിയാണ് നൽകിയത്. ഇൗ സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ 6614.21 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നൽകിയത് 4963 കോടി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1543 കോടി മാത്രമാണ് അഞ്ചുവർഷം കൊണ്ട് നൽകിയത്.