വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ
Wednesday 30 July 2025 2:00 AM IST
- മകൻ കസ്റ്റഡിയിൽ
മണ്ണുത്തി: കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരന്റെ (75) മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വിജനമായ പറമ്പിൽ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂത്തമകൻ സുമേഷിനെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമേഷിനെ ചോദ്യം ചെയ്തുവരുന്നു.