കൃത്രിമ ഗർഭധാരണം: സ്ഥാപനത്തിലും ഹോസ്റ്റലിലും റെയ്ഡ്
Wednesday 30 July 2025 2:02 AM IST
കളമശേരി: കൃത്രിമ ഗർഭധാരണത്തിനായി പെൺകുട്ടികളുടെ അണ്ഡം നിയമവിരുദ്ധമായി ശേഖരിക്കുന്നതായി ആക്ഷേപമുയർന്ന മമ്മ മിയ ലൈഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലും ഹോസ്റ്റലിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇടപ്പള്ളി എ.കെ.ജി റോഡിലെ സ്ഥാപനത്തിലും ഹോസ്റ്റലിലും തിങ്കളാഴ്ച രാവിലെ മുതലായിരുന്നു പരിശോധന. ഹോസ്റ്റലിൽ താമസിച്ചിരുന്ന ആറ് അന്യസംസ്ഥാന പെൺകുട്ടികളെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും.