ഡോ. ബിജു രമേശ് എച്ച്.എഫ്.ഐ വൈസ് പ്രസിഡന്റ്

Wednesday 30 July 2025 8:01 AM IST

തിരുവനന്തപുരം :ഡോ.ബിജു രമേശിനെ ഹാൻഡ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (എച്ച്.എഫ്.ഐ) വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ഹാൻഡ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അൻപത്തിനാലാമത് ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ ദേശീയ വൈസ് പ്രസിഡൻ്റായി ബിജുരമേശിനെ തിരഞ്ഞെടുത്തത്. നിലവിൽ ഹാൻഡ് ബോൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡൻ്റ് കൂടിയാണ് ബിജു രമേശ്.

ശശി തരൂർ അദാനി ട്രിവാൻഡ്രം

റോയൽസിന്റെ മുഖ്യരക്ഷാധികാരി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ ക്രി​ക്ക​​​റ്റ് ​ലീ​ഗ് ​ര​ണ്ടാം​ ​സീ​സ​ണി​ന് ​മു​ന്നോ​ടി​യാ​യി​ ​അ​ദാ​നി​ ​ട്രി​വാ​ൻ​ഡ്രം​ ​റോ​യ​ൽ​സ് ​ടീ​മി​ന്റെ​ ​മു​ഖ്യ​ ​ര​ക്ഷാ​ധി​കാ​രി​യാ​യി​ ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​ചു​മ​ത​ല​യേ​​​റ്റു.​ ​സം​വി​ധാ​യ​ക​ൻ​ ​ പ്രിയ​ദ​ർ​ശ​നും​ ​ജോ​സ് ​പ​ട്ടാ​റ​യും​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​പ്രോ​വി​ഷ​ൻ​ ​സ്‌​പോ​ർ​ട്സ് ​മാ​നേ​ജ്‌​മെ​ന്റ് ​പ്രൈ​വ​​​റ്റ് ​ലി​മി​​​റ്റ​ഡി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ടീ​മാ​ണ് ​ട്രിവാ​ൻഡ്രം റോ​യ​ൽ​സ്. കേ​ര​ള​ ക്രിക്ക​​​റ്റ് ​ലീ​ഗ് ​സം​സ്ഥാ​ന​ത്തെ​ ​യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് ​ദേ​ശീ​യ​ ​ത​ല​ത്തി​ലേ​ക്ക് ​വ​ള​രാ​നു​ള്ള​ ​മി​ക​ച്ച​ ​അ​വ​സ​ര​മാ​ണ് ​ഒ​രു​ക്കു​ന്ന​തെ​ന്ന് ​ശ​ശി​ ​ത​രൂ​ർ​ ​പ​റ​ഞ്ഞു.​ ​ത​രൂ​രി​ന്റെ​ ​പി​ന്തു​ണ​ ​ത​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് ​ പ്രോ​ ​വി​ഷ​ൻ​ ​സ്‌​പോ​ർ​ട്സ് ​ എം.ഡി​ ​ജോ​സ് ​പ​ട്ടാ​റ​ ​വ്യ​ക്ത​മാ​ക്കി.

ഓപ്പൺ ചെസ്

മൂവാറ്റുപുഴ: അഖില കേരള അടിസ്ഥാനത്തിൽ ഓപ്പൺ ചെസ് മത്സരം ആഗസ്റ്റ് 3ന് നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 871 4555 405.

പാർവൺ, പരിതി ജേതാക്കൾ തിരുവനന്തപുരം: റഷ്യൻ ഹൗസിൽ നടന്ന അണ്ടർ - 9 കുട്ടികളുടെ ചെസ് മത്സരത്തിൽ പാർവൺ എസ്.എ. ചാമ്പ്യനായി.അണ്ടർ - 12 ൽ പരിതി രാഘവൻ ചാമ്പ്യനായി.