നീന്തൽ: ക്രിസ്തു ജയന്തിക്ക് ചാമ്പ്യൻഷിപ്പ്
Thursday 31 July 2025 1:17 AM IST
കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ജില്ലാതല നീന്തൽ മത്സരമായ ജി.പി.എസ് സൂപ്പർസ്ലാമിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഗ്ലോബൽ പബ്ലിക് സ്കൂൾ ഒന്നാം റണ്ണർ അപ്പായും ദി ചോയ്സ് രണ്ടാം റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ 24 സ്കൂളുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡീനുമായ ദിലീപ് ജോർജ് വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നീന്തൽക്കുളത്തിൽ രസകരമായ മത്സരങ്ങളും സംഘടിപ്പിച്ചു.