വിളിച്ചിട്ട് ഫോണെടുത്തില്ല, ആൺസുഹൃത്തിനെ വാട്സാപ്പിൽ വിളിച്ചശേഷം ജീവനൊടുക്കാൻ ശ്രമിച്ച 18കാരി മരിച്ചു

Wednesday 30 July 2025 5:22 PM IST

തൃശൂർ: ആൺസുഹൃത്തിനെ വാട്‌സാപ്പ് കോൾ വഴി വിളിച്ചറിയിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച 18കാരി ചികിത്സിയിലിരിക്കെ മരിച്ചു. കൈപ്പമംഗലത്ത് ജൂലായ് 25നായിരുന്നു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 25ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.

സുഹൃത്ത് യുവതിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെയാണ് രക്ഷിതാക്കൾ മുറി തുറന്ന് നോക്കിയത്. അപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ യുവതിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൈപ്പമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.