പച്ചക്കറി തൈകൾ വിതരണം ചെയ്തു 

Thursday 31 July 2025 12:19 AM IST
സെൻട്രൽ ജി.എം.എൽ.പി. സ്‌കൂളിന് പച്ചക്കറി തൈകളുടെ വിതരണം പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് നിർവ്വഹിക്കുന്നു

പെരിന്തൽമണ്ണ: സെൻട്രൽ ജി.എം.എൽ.പി. സ്‌കൂളിന് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പച്ചക്കറി തോട്ടം തുടങ്ങുന്നതിന് ഗ്രോ ബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂക്ക് നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് മൻസൂർ നെച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ഡയറക്ടർ സി. അബ്ദുൽ നാസർ, സ്റ്റാഫ് പ്രതിനിധി അനിൽരാജ് എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് എം.പി.ശ്രീദേവി സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി.പ്രമീള നന്ദിയും പറഞ്ഞു.