കർഷകസഭ സംഘടിപ്പിച്ചു
Thursday 31 July 2025 12:22 AM IST
കൊണ്ടോട്ടി: നഗരസഭയുടെ നേതൃത്വത്തിലുള്ള 2025-26 സാമ്പത്തിക വർഷത്തിലെ കർഷകസഭയും ഞാറ്റവേല ചന്തയും കുറുപ്പത്ത് കെ.പി. കുഞ്ഞവറാൻ ഹാജി സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി നഗരസഭ ചെയർപേഴ്സൺ . നിതാ ഷഹീർ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. നെടിയിരിപ്പ് കൃഷി ഓഫീസർ കെ. പി ഷമീന സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ശശി നന്ദിയും പറഞ്ഞു. പരിപാടിയിൽ കർഷകരും ജനപ്രതിനിധികളും പങ്കെടുത്തു