സംരംഭകത്വ ശിൽപശാല
Thursday 31 July 2025 12:02 AM IST
കോഴിക്കോട്: ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്‌സും സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റും ചേർന്ന് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. രണ്ട് വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ സ്ഥിരതാമസമായവർക്ക് സംരംഭം ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള പദ്ധതി ശിൽപശാലയിൽ വിശദീകരിച്ചു.
നോർക്ക റൂട്ട്‌സ് സെന്റർ മാനേജർ സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ സ്മിത ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ പി.ജി അനിൽ ക്ലാസ് നയിച്ചു. പ്രോജക്ട് ഓഫീസർമാരായ പി സി ദിലീപ്, വി കെ ഫലുള്ള തുടങ്ങിയവർ പങ്കെടുത്തു. ശിൽപശാലയിൽ 235 പേർ പങ്കെടുത്തു.