എളങ്കുന്നപ്പുഴയിൽ നിറപുത്തരി
Thursday 31 July 2025 12:29 AM IST
വൈപ്പിൻ: എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ഹരിശങ്കർ എമ്പ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിൽ നിറപുത്തരി ചടങ്ങ് നടന്നു .നമസ്കാര മണ്ഡപത്തിലെ പൂജക്ക് ശേഷം പൂജിച്ച നെൽ കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ മിനി, എളങ്കുന്നപ്പുഴ ദേവസ്വം ഓഫീസർ രാജീവ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എം.വി. ബൈജു, ഉപദേശക സമിതി അംഗങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 10 ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ ചതു:ശ്ശത നിവേദ്യം,ഗജപൂജ, ആനയൂട്ട് എന്നിവയും ആഗസ്റ്റ് 10 മുതൽ 17 വരെ ഭാഗവത സപ്താഹ യജ്ഞവും നടക്കും.