റോഡിൽ വാഴനട്ട് പ്രതിഷേധം

Thursday 31 July 2025 12:31 AM IST
കാരന്തൂർ മെഡിക്കൽ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മേഖല യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴ വെച്ച് പ്രതിഷേധിക്കുന്നു

കുന്ദമംഗലം : കാരന്തൂർ മെഡിക്കൽ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാരന്തൂർ മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. കാരന്തൂർ മെഡിക്കൽ കോളേജ് ജംഗ്ഷനിലൂടെ ദിവസേന കടന്നുപോകുന്ന നിരവധി അത്യാഹിത വാഹനങ്ങൾ റോഡിലെ കുഴിയിൽ വീഴുന്നതും അപകടത്തിൽ പെടുന്നതും പതിവാണ്. ഒരു മാസത്തിലേറെയായിട്ടും റോഡിലെ കുഴികൾ പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, സി അബ്ദുൽ ഗഫൂർ, വി. കെ രാഘവൻ,അനീഷ് മാമ്പ്ര, പി.ടി മുഹമ്മദ് ഹാജി ,എം മണിലാൽ, എം.അബ്ദുള്ള കോയ, ദിനേഷ് കാരന്തൂർ , ഹാരിസ് കുഴിമേൽ, ഹരിഷ് കുമാർ ചോലക്കൽ എന്നിവർ നേതൃത്വം നൽകി.