വിജയോത്സവം സംഘടിപ്പിച്ചു
Thursday 31 July 2025 12:02 AM IST
വടകര: ഒ പി ഏ സി ഒഞ്ചിയം താരങ്ങൾ വിജയോത്സവം സംഘടിപ്പിച്ചു. ഒഞ്ചിയത്ത് വടകര താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പി പ്രീജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കലാനിധി ട്രസ്റ്റ് വി ദക്ഷിണമൂർത്തി മാദ്ധ്യമ പുരസ്കാര ജേതാവ് പി പി അനിൽകുമാർ, ഒഞ്ചിയത്തെ പാട്ടുകാരൻ സി പി അശോകൻ, നിരഞ്ജനൻ, ഡോ:പി പി ഷാജു, ഒ പി ഏ സി യുടെ മുൻകാല സാരഥി ആർ രാഘവൻ, ഡോ: ആര്യ ബാബു ,എസ് .എസ് .എൽ .സി, പ്ലസ്ടു , എൽ .എസ്. എസ് , യു .എസ് .എസ് മറ്റ് വിവിധ പരീക്ഷകളിൽ വിജയം വരിച്ചവർക്കും കെ .എം പവിത്രൻ മൊമന്റോ നൽകി. വി പി മനോജൻ അദ്ധ്യക്ഷത വഹിച്ചു. എം.വി അരുൺ സ്വാഗതം പറഞ്ഞു. വടക്കയിൽ സുകുമാരൻ, എം.സതേന്ദ്രൻ, കെ. ഭഗീഷ്, എം.രാഘവൻ, എം.കെ വസന്ത, അഡ്വ: പി പി സജിത്ത്, സായന്ത് എന്നിവർ പ്രസംഗിച്ചു.