പഠനോപകരണം വിതരണം ചെയ്തു

Thursday 31 July 2025 12:02 AM IST
ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂളിന് ഓയിസ്ക ഓർക്കാട്ടേരി ചാപ്റ്റർനല്കുന്ന അടുക്കള ഉപകരണങ്ങൾ ഒഞ്ചിയം റഹീസ നൗഷാദ് ഏറ്റുവാങ്ങുന്നു.

വടകര: ഒയിസ്ക ദിനാചരണത്തിന്റെ ഭാഗമായി ഓർക്കാട്ടേരി ചാപ്റ്റർ ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂൾ പഠിതാക്കൾക്ക് പഠനോപകരണവും സ്കൂളിനു ആവശ്യമായ അടുക്കള ഉപകരണങ്ങളും നൽകി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് ഉദ്ഘാടനം ചെയ്ത. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്തംഗം ബിന്ദു വള്ളിൽ നിർവഹിച്ചു .ഒയിസ്ക്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡന്റ് മധു മോഹനൻ കെ .കെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുനിൽ കുമാർ, തില്ലേരി ഗോവിന്ദൻ, സ്കൂൾ പി .ടി .എ പ്രസിഡന്റ് രാഘവൻ , സുശീല, എം.ആർ വിജയൻ, രതീശൻ പി.പി, പവിത്ര രാജ് .കെ , പി.കെ രാജൻ, കുന്നോത്ത് ചന്ദ്രൻ , സി.കെ മുരളിധരൻ, ഷിജീഷ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.