ഗതാഗത നിരോധനം

Thursday 31 July 2025 1:02 AM IST
traffic

കൊല്ലങ്കോട്: ആനമാരി കുറ്റിപ്പാടം റോഡിൽ കുറ്റിപ്പാലം ജംഗ്ഷനിൽ പുതിയപാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനാൽ നാളെ മുതൽ ഒക്ടോബർ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കൊല്ലങ്കോട് ആനമാരി ഭാഗത്ത് നിന്നും വണ്ടിത്താവളം പോകേണ്ട ചെറുവാഹനങ്ങൾ കുറ്റിപ്പാടം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റർ മാറിയുള്ള ഇറിഗേഷൻ പാലം വഴിയും തിരിച്ചും പോകേണ്ടതാണ്. കൊല്ലങ്കോട് ആനമാരി ഭാഗത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് കാമ്പ്രത്ത്ചള്ള വഴിയോ അല്ലെങ്കിൽ ഇടത്തോട്ട് തിരിഞ്ഞ് വണ്ടിത്താവളത്തേക്കും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.