പ്രഭാതഭക്ഷണ വിതരണം

Thursday 31 July 2025 1:03 AM IST
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണം പരിപാടി കൊല്ലങ്കോട്‌ നെന്മേനി എ.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: ഗ്രാമ പഞ്ചായത്തിന്റെ നടപ്പ് വർഷത്തെ വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണം പരിപാടി കൊല്ലങ്കോട്‌ നെന്മേനി എ.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ.എൻ.മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക ദീപിക, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശിവൻ, വാർഡ് മെമ്പർ ജി.സുനിത, സ്‌കൂൾ വികസന സമിതി ചെയർമാൻ വി.കണ്ടു, പി.ടി.എ പ്രസിഡന്റ് സിനി, മുൻ പി.ടി.എ പ്രസിഡന്റ് രാമചന്ദ്രൻ, സരള തുടങ്ങിയവർ സംസാരിച്ചു.