സി.എസ്.ആർ ട്രസ്റ്റുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ച് പവർഗ്രിഡ്
ഹരിയാന: ഗുർഗാവ് സെക്ടർ14 ലെ സർക്കാർ ഗേൾസ് കോളേജിൽ 100 കിടക്കകളുള്ള ഹോസ്റ്റലിന്റെയും ടീച്ചിംഗ് ബ്ലോക്കിന്റെയും നിർമ്മാണത്തിനും ഐടി, മെഡിക്കൽ, സംഗീത ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലെ 'മഹാരത്ന' പൊതുമേഖലാ സംരംഭമായ (സി.പി.എസ്.ഇ) പവർ ഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (പവർഗ്രിഡ്), ഹരിയാനയിലെ സി.എസ്.ആർ ട്രസ്റ്റുമായി രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, കേന്ദ്ര സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പവർഗ്രിഡ് ജി.എം എ. കെ. മിശ്രയും ഹരിയാന സി.എസ്.ആർ ട്രസ്റ്റ് ഡി.സിയും ജോയിന്റ് സെക്രട്ടറിയുമായ അജയ് കുമാറുമാണ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്.