മു​ണ്ട​ക്കൈയ്ക്ക് വി​ദ്യാ​ഭ്യാ​സ​ ​ വെ​ളി​ച്ചം​ ​പ​ക​ർ​ന്ന് ​മ​ല​ബാ​ർ​ ​ഗ്രൂ​പ്പ്

Thursday 31 July 2025 1:27 AM IST

കോ​ഴി​ക്കോ​ട്:​ ​മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദു​ര​ന്ത​ത്തി​ന് ​ഒ​രാ​ണ്ട് ​തി​ക​യു​മ്പോ​ൾ​ ​ദു​ര​ന്ത​ത്തെ​ ​അ​തി​ജീ​വി​ച്ച​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​മ​ല​ബാ​ർ​ ​ഗ്രൂ​പ്പ് ​രൂ​പം​ ​ന​ൽ​കി​യ​ ​'​ഉ​യി​ർ​പ്പ് ​"പ​ദ്ധ​തി​ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ​നീ​ങ്ങു​ന്ന​തി​ന്റെ​ ​ആ​ഹ്‌​ളാ​ദ​ത്തി​ലും​ ​അ​ഭി​മാ​ന​ത്തി​ലു​മാ​ണ് ​മാ​നേ​ജ്‌​മെ​ന്റും​ ​ജീ​വ​ന​ക്കാ​രും.​ ​ടി.​സി​ദ്ദീ​ഖ് ​എം.​എ​ൽ.​എ​യു​ടെ​ ​'​എം.​എ​ൽ.​എ​ ​കെ​യ​ർ​ ​'​ ​പ​ദ്ധ​തി​യു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​'​ഉ​യി​ർ​പ്പ്'​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്. എം.​പി​ ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി​യാ​ണ് ​'​ഉ​യി​ർ​പ്പ്'​ ​പ​ദ്ധ​തി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ച്ച​ത്.​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ 143​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​രു​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​വേ​ണ്ട ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​ ബി​സി​ന​സി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​ലാ​ഭ​ത്തി​ന്റെ​ ​ഒ​രു​ ​പ​ങ്ക് ​സ​മൂ​ഹ​ത്തി​ന് ​തി​രി​ച്ചു​ന​ൽ​കാ​നു​ള്ള​ ​ബാ​ധ്യ​ത​യു​ണ്ട്.​ ​അ​താ​ണ് ​മ​ല​ബാ​ർ​ ​ഗ്രൂ​പ്പ് ​നി​റ​വേ​റ്റു​ന്ന​തെ​ന്ന് ​മ​ല​ബാ​ർ​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​എം.​ ​പി​ ​അ​ഹ​മ്മ​ദ് ​പ​റ​ഞ്ഞു.