ഐ.സി.എൽ ഫിൻകോർപിന്റെ എൻ.സി.ഡി ഇഷ്യൂ ഇന്ന് മുതൽ
Thursday 31 July 2025 1:28 AM IST
കൊച്ചി: ഐ.സി.എൽ ഫിൻകോർപ്പിന്റെ പുതിയ സെക്യൂർഡ് റെഡീമബിൾ നോൺകൺവെർട്ടിബിൾ ഡിബഞ്ചർ (എൻ.സി.ഡി) ഇഷ്യൂ ഇന്ന് മുതൽ ആരംഭിക്കും. ആഗസ്റ്റ് 13 വരെ ലഭ്യമായിരിക്കും. ഒരു എൻ.സി.ഡിക്ക് 1000 രൂപയാണ് മുഖവില. 10 സ്കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ (10 ഐ.എസ്.ഐ.എനുകൾ) ഈ ഇഷ്യൂവിൽ 10.50ശതമാനം മുതൽ 12 ശതമാനം വരെയാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ്.