മുണ്ടക്കൈ-ചൂരൽമല ദുരന്തം, അർഹതപ്പെട്ടവർക്കെല്ലാം ഡിസംബറിന് മുമ്പ് വീട്

Thursday 31 July 2025 12:08 AM IST

മന്ത്രി കെ.രാജൻ കേരളകൗമുദിയോട് 49 പേർ കൂടി പുതുതായി ലിസ്റ്റിൽ

കോഴിക്കോട്: പൊള്ളുന്ന മനസുമായിട്ടാണ് ഇന്നലെ റവന്യു മന്ത്രി കെ. രാജൻ ഒരു കൊല്ലം മുമ്പ് ഉരുൾ തകർത്ത മുണ്ടക്കൈ-ചൂരൽമല മേഖലയിൽ എത്തിയത്. എന്തു നൽകിയാലും തീരാത്തത്ര നോവാണെന്നറിയാം. എന്നാലും കഴിയാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിസംബറിന് മുമ്പ് അർഹതപ്പെട്ടവർക്കെല്ലാം പുതിയ വീടുണ്ടാകുമെന്നും വ്യക്തമാക്കി. മന്ത്രി രാജൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

ഒരു വർഷത്തിനുശേഷം ചൂരൽമലയിൽ നിൽക്കുമ്പോൾ?

ഒരു വർഷമല്ല, വർഷമേറെക്കഴിഞ്ഞാലും തീരാത്ത വേദനയാണ് ഇവിടെ വരുമ്പോൾ. പരിധിയുണ്ടെങ്കിലും കഴിയാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന ആശ്വാസം മാത്രമാണിപ്പോൾ. അതൊന്നും അവരുടെ നഷ്ടങ്ങൾക്ക് പരിഹാരമാവില്ലെന്നറിയാം.

പുനരധിവാസത്തിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നാണ് വിമർശനം?

അത് വിമർശിക്കുന്നവർക്കാണ്. ഇരകളായവർക്കില്ല. പുനരധിവാസ പ്രവർത്തനങ്ങളിൽ വിട്ടുപോയവരെയെല്ലാം കൂട്ടിച്ചേർത്താണ് മുന്നോട്ടുപോകുന്നത്. 402 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. അതിൽ 107പേർ വീടിനുപകരം പണം മതിയെന്ന് പറഞ്ഞു. അവർക്ക് 15ലക്ഷം വീതം അനുവദിച്ചു. പുതിയ അപേക്ഷകരിൽ അർഹരെന്ന് ഉറപ്പുവരുത്തിയ 49പേരെ കൂടി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഉൾപ്പെടുത്തി. ഈ വീടുകളെല്ലാം ഈ വർഷം ഡിസംബറിന് മുമ്പ് പൂർത്തിയാവും. പുതുവർഷ പുലരിയിൽ എല്ലാവർക്കും വീടാവും. അതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

വ്യാപാരികളുടെ പ്രതിഷേധമുണ്ടായല്ലോ?

ആദ്യ പരിഗണന വീടും കുടുംബവും നഷ്ടപ്പെട്ടവർക്കായിരുന്നു. അപ്പോഴും വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെട്ട് പെരുവഴിയിലായി പോയവരെ മറന്നിരുന്നില്ല. അതിനുള്ള കണക്കെടുപ്പ് കൃത്യമായി നടക്കുന്നുണ്ടായിരുന്നു. ഇന്നലെ മന്ത്രിസഭായോഗം അതിലും തീരുമാനമെടുത്തിട്ടുണ്ട്. വ്യാപാരികളുടെ നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ച് എത്രയുംവേഗം ദുരിതാശ്വാസ നിധിയിൽ നിന്ന് അതുകൂടി ഇതേ കാലയളവിൽ നൽകും. ജില്ലാകളക്ടർക്കാണ് ചുമതല.

കേന്ദ്രം അവഗണിച്ചുവെന്ന് വിമർശനമുണ്ടല്ലോ?

അത് കേരളവും രാജ്യം മൊത്തമായും ഒരുപാട് ചർച്ച ചെയ്തില്ലേ. പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനം നടത്തിയ ഹെലികോപ്ടറിന്റെ വാടക 120കോടി ചോദിച്ചവരാണ്. പക്ഷേ, സേന ചെയ്ത സേവനങ്ങളൊന്നും വിസ്മരിക്കാനാവില്ല. ദുരന്തമുഖത്തെ കാവലാളായിരുന്നു അവർ. അന്ന് കേരളം മുഴുവനും കൂടെ നിന്നു. രക്ഷാപ്രവർത്തനത്തിനായി മറ്റൊരു മലവെള്ളം പോലെയാണ് ജനങ്ങളെത്തിയത്. അവർക്കു മുന്നിൽ കൈകൂപ്പുന്നു.

വ​യ​നാ​ട് ​ദു​ര​ന്ത​മു​ഖ​ത്ത് നേ​തൃ​ത്വം​ ​പ​രാ​ജ​യ​പ്പെ​ട്ടു​ : ഗ​വ​ർ​ണ​ർ​ ​ആ​ർ​ലേ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​ദു​ര​ന്ത​ ​മു​ഖ​ത്ത് ​നേ​തൃ​ത്വ​വും​ ​ഏ​കോ​പ​ന​വും​ ​പ​രാ​ജ​യ​പ്പെ​ട്ട​താ​യി​ ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​പ​റ​ഞ്ഞു.​ ​ട്രി​വാ​ൻ​ഡ്രം​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ന്റെദ്വി​ദി​ന​ ​വാ​ർ​ഷി​ക​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​'​ട്രി​മ​ 2025​'​ ​ഹോ​ട്ട​ൽ​ ​ഓ​ ​ബൈ​ ​താ​മ​ര​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. കൃ​ത്യ​മാ​യ​ ​മാ​നേ​ജ്മെ​ന്റ് ​ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ​ദു​ര​ന്തം​ ​ക​ഴി​ഞ്ഞ് ​ഇ​ത്ര​ ​നാ​ളാ​യി​ട്ടും​ ​പു​ന​ര​ധി​വാ​സം​ ​പൂ​ർ​ണ​മാ​കാ​ത്ത​ത്.​ന​ല്ല​ ​നേ​തൃ​ത്വം​ ​ഉ​ണ്ടാ​വ​ണ​മെ​ങ്കി​ൽ​ ​നേ​തൃ​ത്വം​ ​വ​ഹി​ക്കു​ന്ന​വ​ർ​ക്ക് ​മാ​നു​ഷി​ക​ ​മൂ​ല്യ​ങ്ങ​ൾ​ ​വേ​ണം.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​ക്രി​ക്ക​റ്റ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ ​മ​നു​ഷ്യ​ർ​ ​മ​രി​ച്ച​തും​ ​ശ​രി​യാ​യ​ ​മാ​നേ​ജ്മെ​ന്റ് ​ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്.​ ​അ​തേ​ ​സ​മ​യം,​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഏ​കോ​പ​ന​ത്തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ.​ ​മൂ​ന്നു​ ​സേ​ന​ക​ളെ​യും​ ​ഒ​ന്നി​ച്ച് ​കൊ​ണ്ടു​ ​വ​രാ​നാ​യ​ത് ​മി​ക​ച്ച​ ​നേ​തൃ​പാ​ട​വം​ ​കൊ​ണ്ടാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യു​ടെ​ ​സ​തേ​ൺ​ ​എ​യ​ർ​ ​ക​മാ​ൻ​ഡി​ലെ​ ​എ​യ​ർ​ ​ഓ​ഫീ​സ​ർ​ ​ക​മാ​ൻ​ഡിം​ഗ് ​ഇ​ൻ​ചീ​ഫ് ​എ​യ​ർ​ ​മാ​ർ​ഷ​ൽ​ ​മ​നീ​ഷ്,​ട്രി​മ​ ​ചെ​യ​ർ​മാ​നും​ ​എ​ച്ച്.​എ​ൽ.​എ​ൽ​ ​ലൈ​ഫ് ​കെ​യ​റി​ന്റെ​ ​മു​ൻ​ ​സി​എം​ഡി​യു​മാ​യ​ ​ഡോ.​എം.​അ​യ്യ​പ്പ​ൻ,​ടി​എം​എ​ ​പ്ര​സി​ഡ​ന്റും​ ​കെ​എ​സ്‌​ഐ​ഡി​സി​ ​ജി​എ​മ്മു​മാ​യ​ ​ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ഗോ​പി​നാ​ഥ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ച​ട​ങ്ങി​ൽ​ ​ടി​എം​എ​ ​വാ​ർ​ഷി​ക​ ​അ​വാ​ർ​ഡു​ക​ൾ​ ​ഗ​വ​ർ​ണ​ർ​ ​സ​മ്മാ​നി​ച്ചു.​ ​ഇ​സാ​ഫ് ​സ്മാ​ൾ​ ​ഫി​നാ​ൻ​സ് ​ബാ​ങ്കി​ന് ​ടി​എം​എ​ ​നിം​സ് ​സി​എ​സ്ആ​ർ​ ​അ​വാ​ർ​ഡും​ ​ഇ​ന്റ​ലി​യോ​ക് ​ടെ​ക്‌​നോ​ള​ജീ​സി​ന്ടി​എം​എ​ ​അ​ദാ​നി​ ​സ്റ്റാ​ർ​ട്ട​പ്പ് ​അ​വാ​ർ​ഡും​ ​ല​ഭി​ച്ചു.​ ​അ​ക്കാ​ഡ​മി​ക് ​മി​ക​വി​നെ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​ടി​എം​എ​ ​കിം​സ്‌​ ​ഹെ​ൽ​ത്ത് ​തീം​ ​പ്ര​സ​ന്റേ​ഷ​ൻ​ ​അ​വാ​ർ​ഡ് ​സി​ഇ​ടി​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​മാ​നേ​ജ്‌​മെ​ന്റി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ൽ​കി.