കെ.പി.സി.സിയിൽ സി.വി. പത്മരാജൻ അനുസ്മരണം

Thursday 31 July 2025 12:09 AM IST

തിരുവനന്തപുരം: കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ ചേർന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം.സുധീരൻ,കെ.മുരളീധരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ,പി.സി. വിഷ്ണുനാഥ്,ഷാഫി പറമ്പിൽ, ജനറൽ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എം.എം. നസീർ, ജി.സുബോധൻ,ജി.എസ്. ബാബു,കെ.പി. ശ്രീകുമാർ, കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.മോഹൻകുമാർ, വർക്കല കഹാർ, എം.വിൻസന്റ് എം.എൽ.എ,ശരത്ചന്ദ്ര പ്രസാദ്,നെയ്യാറ്റിൻകര സനൽ,മണക്കാട് സുരേഷ്,കെ.എസ്. ശബരിനാഥൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

ഡി.​സി.​സി​ ​പു​നഃ​സം​ഘ​ട​ന: നേ​തൃ​ത​ല​ ​ച​ർ​ച്ച​ ​ന​ട​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​സി.​സി​ ​നേ​തൃ​മാ​റ്രം​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​ധാ​ര​ണ​യാ​യി.​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പാ​ ​ദാ​സ് ​മു​ൻ​ഷി​യു​മാ​യി​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വ​വും​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ധാ​ര​ണ​യാ​യ​ത്. ഇ​ന്ദി​രാ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​​​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ജോ​സ​ഫ് ​എം.​എ​ൽ.​എ,​​​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ്,​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.