ഉരുൾദുരന്ത ഭൂമിയിലെ കാഴ്ച ഹൃദയേഭേദകം

Thursday 31 July 2025 12:10 AM IST

പുത്തുമല(വയനാട്): ഉരുൾദുരന്തത്തിൽ ഉറ്റവരും ഉടയവരും അന്തിയുറങ്ങുന്ന പുത്തുമലയിൽ ഇന്നലെ കണ്ട കാഴ്ചകൾ ഹൃദയഭേദകം. ഉരുൾദുരന്തത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന ഇടങ്ങളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി, കുഴിമാടങ്ങളിലെത്തിയ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. കുഴിമാടങ്ങളിൽ ചെന്ന് മുഖം അമർത്തി ചുംബിച്ചാണ് പലരും വിഷമങ്ങൾ കരഞ്ഞുതീർത്തത്.

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ഉരുൾ ദുരിതബാധിതർ ഇന്നലെ രാവിലെ പുത്തുമലയിലെ 'ജൂലൈ 30 ഹൃദയഭൂമി" എന്ന് പേരിട്ട പൊതുശ്മശാനത്തിലെത്തി.പൂക്കളും ചന്ദനത്തിരികളുമൊക്കെയായി എത്തിയവർ പൊട്ടിക്കരഞ്ഞ് കുഴിമാടങ്ങൾക്കു മുകളിൽ പൂക്കൾ അർപ്പിച്ചു. സങ്കടങ്ങൾ ഏറ്റുപറഞ്ഞ് അവർ കുഴിമാടത്തിന് മുന്നിൽ വിതുമ്പിനിന്നു. ചൂരൽമലയിലും പുത്തുമലയിലുമായി ദുരന്തത്തിൽ മരിച്ച 298പേരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ തയ്യാറാക്കിയത്.

ഗാർഡ് ഓഫ് ഓണർ

രാവിലെ 11.30ന് സംസ്ഥാന സർക്കാരിന്റെ ഗാർഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരിച്ചവരുടെ ചിത്രങ്ങൾക്കു മുന്നിൽ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. റവന്യു മന്ത്രി കെ. രാജൻ, മന്ത്രി ഒ.ആർ കേളു, മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സർവമത പ്രാർത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീൻ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി.ആർ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവർ നേതൃത്വം നൽകി. കൽപ്പറ്റ എം.എൽ.എ അഡ്വ. ടി സിദ്ധിഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല കളക്ടർ മേഘശ്രീ ഡി.ആർ എന്നിവർ പങ്കെടുത്തു.

വ​യ​നാ​ട്ടി​ലെ​ ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​വാ​യ്പ​ക​ൾ​ ​എ​ഴു​തി​ത്ത​ള്ള​ണം​:​ ​പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി​:​ ​വ​യ​നാ​ട്ടി​ലെ​ ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​വാ​യ്പ​ക​ൾ​ ​എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ​എം.​പി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​ ​കേ​ന്ദ്ര​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ദു​ര​ന്ത​ത്തി​ൽ​ ​വീ​ടും​ ​കൃ​ഷി​യും​ ​ജീ​വി​തോ​പാ​ധി​ക​ളെ​ല്ലാം​ ​ന​ഷ്ട​പ്പെ​ട്ട​വ​രോ​ട് ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ​എ​ങ്ങ​നെ​യാ​ണ് ​പ​റ​യാ​ൻ​ ​സാ​ധി​ക്കു​ന്ന​തെ​ന്നും​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​ശൂ​ന്യ​വേ​ള​യി​ൽ​ ​പ്രി​യ​ങ്ക​ ​ചോ​ദി​ച്ചു.​ ​ദു​ര​ന്ത​മു​ണ്ടാ​യി​ ​ഒ​രു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ദു​ര​ന്ത​ബാ​ധി​ത​ർ​ ​ജീ​വി​തം​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​പോ​രാ​ടു​ക​യാ​ണ്.​ 17​കു​ടും​ബ​ങ്ങ​ളാ​ണ് ​മു​ണ്ട​ക്കൈ​-​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​യ​ത്.​ 1600​ലേ​റെ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​ത​ക​ർ​ന്നു.​ ​നൂ​റു​ക​ണ​ക്കി​ന് ​ഏ​ക്ക​ർ​ ​കൃ​ഷി​ ​ന​ശി​ച്ചു.​ ​കേ​ന്ദ്ര​ ​ഫ​ണ്ട് ​കൃ​ത്യ​മാ​യി​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​പു​ന​ര​ധി​വാ​സം​ ​പൂ​ർ​ണ​മാ​യി​ ​ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല.​ ​വ​യ​നാ​ടി​ന് ​ഫ​ണ്ട് ​അ​നു​വ​ദി​ക്കാ​ൻ​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ദേ​ശീ​യ​ ​ദു​ര​ന്ത​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.​ ​ഇ​ത് ​വ​യ​നാ​ടി​നെ​ ​സം​ബ​ന്ധി​ച്ച് ​അ​പ​ര്യാ​പ്ത​മാ​ണ് ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു.