വാർഷിക പൊതുയോഗം

Thursday 31 July 2025 12:44 AM IST

തിരുവല്ല : പാലിയേക്കര റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ.പി.ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. താലൂക്ക് ആശുപത്രി അസിസ്റ്റന്റ് ഹെൽത്ത്‌ ഓഫീസർ അജിത് കുമാർ സർക്കാരിൽ നിന്ന് ലഭിക്കാവുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസെടുത്തു. ഗോപിനാഥപിള്ള, കെ.വി.ഇന്ദുലേഖ, വി.എ.ജയപ്രകാശ്, ഗോപി നാരായണൻ എന്നിവർ പ്രസംഗിച്ചു.