യു.ഡി.എഫ് പ്രതിഷേധം
Thursday 31 July 2025 12:48 AM IST
വടശ്ശേരിക്കര : ആന്റോ ആന്റണി എം.പി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകൾ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ ഭരണസമിതി തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ വടശേരിക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ഇ.തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു. മണിയാർ രാധാകൃഷ്ണൻ, എ.വി.ആനന്ദൻ, സ്വപ്ന സൂസൻ ജേക്കബ്, ഭദ്രൻ കല്ലയ്ക്കൽ, ഷാജി സാമുവൽ, ഷീല മാനാപ്പള്ളിൽ, കൊച്ചുമോൻ മുള്ളമ്പാറ, കെ.വി.ഗോപാലകൃഷ്ണൻ നായർ, കെ.ടി.സജുമോൻ, അശ്വതി വി.ആർ എന്നിവർ സംസാരിച്ചു.