അനുസ്മരണ സമ്മേളനം
Thursday 31 July 2025 12:50 AM IST
പത്തനംതിട്ട : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഭാഷാസമര അനുസ്മരണ സമ്മേളനവും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.ടി.സൈനുൽ ആബിദീൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ഇ.അബ്ദുറഹ്മാൻ മുഖ്യ അതിഥിയായി നൗഷാദ് മണ്ണിശ്ശേരി , മൻസൂർ മാടമ്പാട്ട് , എ.പി.ബഷീർ സമദ് മേപ്രത്ത്, ഷീന പടിഞ്ഞാറ്റേക്കര, മാഹിൻ ബാഖവി, നൗഷാദ് കോപ്പിലാൻ, കെ.നൂറുൽ അമീൻ, എം.എ സ്വാദിഖ്, സി.പി മുഹമ്മദ് കുട്ടി, ടി.സി.അബ്ദുല്ലത്തീഫ്, കെ.വി.ജൈസൽ, സി മുഹമ്മദ് സജീബ് എന്നിവർ പ്രസംഗിച്ചു.