പഠനമുറി ഉദ്ഘാടനം

Thursday 31 July 2025 12:55 AM IST

പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി ഉദ്ഘാടനവും താക്കോൽ കൈമാറ്റവും പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സജി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സാം പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്കിലെ 17 വിദ്യാർത്ഥികൾക്കാണ് പഠനമുറി നൽകിയത്. വൈസ് പ്രസിഡന്റ് കെ.ആർ.അനീഷ, അംഗങ്ങളായ കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാൻ മാത്യു, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.ശശി, പട്ടികജാതി വികസന ഓഫീസർ ആനന്ദ് എസ്.വിജയ് എന്നിവർ പങ്കെടുത്തു.