വനിതാസംഘം നേതൃസംഗമം
Thursday 31 July 2025 12:04 AM IST
മാവേലിക്കര : മാവേലിക്കര, ചാരുംമൂട് എസ്.എൻ.ഡി.പി യൂണിയനുകളിലെ ശാഖാ നേതൃസംഗമം വിജയിപ്പിക്കുന്നതിനായി ഇരു യൂണിയനുകളിലെയും വനിതാ സംഘം നേതൃസംഗമം മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്നു. ചാരുംമൂട് യൂണിയൻ ചെയർമാനും മാവേലിക്കര യൂണിയൻ കൺവീനറുമായ ഡോ.ഏ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ചാരുംമൂട്, മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ അമ്പിളി.എൽ, വൈസ് ചെയർപേഴ്സൺ സുബി സുരേഷ്, കൺവീനർ സുനി ബിജു, ചാരുംമൂട് വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ രേഖാ സുരേഷ് എന്നിവർ സംസാരിച്ചു.