കോളേജ് അഫിലിയേഷൻ: മൂന്നംഗ സമിതിയായി
Thursday 31 July 2025 12:07 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് അഫിലിയേഷൻ നൽകുന്നതിനുള്ള പരിശോധനാ സമിതിയെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണിത്. സിൻഡിക്കേറ്റംഗമായ കെ.എം.സച്ചിൻദേവ് എം.എൽ.എ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ജയപ്രകാശ്, അക്കാഡമിക് ഡീൻ ഡോ.വിനു തോമസ് എന്നിവരാണ് സമിതിയിലുള്ളത്. അഫിലിയേഷൻ നൽകാത്തതിനെതിരേ കോളേജുകൾ കോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്.