ഓപ്പൺ സർവകലാശാലാ കോഴ്സുകൾക്ക് കേരള യൂണി. തുല്യത നൽകും

Thursday 31 July 2025 12:09 AM IST

തിരുവനന്തപുരം:കൊല്ലത്തെ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾക്കും കേരള സർവകലാശാല തുല്യതയും അംഗീകാരവും നൽകും.എം.ബി.എ,എം.സി.എ അടക്കം 17 ബിരുദ, 14 പി.ജി കോഴ്സുകളാണ് ഓപ്പൺ യൂണിവേഴ്സിറ്റിയിലുള്ളത്.പി.ജി ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ടും കോഴ്സുകൾക്ക് തുല്യതയില്ലാത്തത് തിരിച്ചടിയായിരുന്നു.ഇതേത്തുടർന്ന് ഓപ്പൺ സർവകലാശാല വി.സി പ്രൊഫ.വി.പി ജഗതി രാജ് ഇന്നലെ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തി.തുടർന്ന് ഡീൻസ് കൗൺസിൽ ഇന്ന് രാവിലെ 10.30ന് അടിയന്തരമായി വിളിച്ചു ചേർക്കാൻ വി.സി നോട്ടീസ് നൽകി.എല്ലാ വിഷയങ്ങളുടെയും ഡീനുമാർ യോഗത്തിൽ പങ്കെടുക്കും.യോഗത്തിന്റെ ശുപാർശ പ്രകാരം എല്ലാ കോഴ്സുകൾക്കും തുല്യത അനുവദിക്കും.