പി.എസ്.സി

Thursday 31 July 2025 12:20 AM IST

അഭിമുഖം

കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്) (കാറ്റഗറി നമ്പർ 635/2023) തസ്തികയിലേക്ക് 2025 ആഗസ്ത് 6, 7, 8, 12 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നീ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.3എ വിഭാഗവുമായി ബന്ധപ്പെടണം.വിവരങ്ങൾക്ക് (0471 2546281). ആരോഗ്യ വകുപ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 526/2023) തസ്തികയിലേക്ക് ആഗസ്ത് 6, 7, 8 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നീ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).

കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 433/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ആഗസ്ത് 6, 7, 8 തീയതികളിൽ രാവിലെ 8നും 10നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം. (0471 2546442). കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്ത്യൻ കൺവേർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ദ റെക്കമന്റഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 440/2022) തസ്തികയിലേക്ക് 2025 ആഗസ്റ്റ് 8 ന് പി.എസ്.സി ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

പ്രമാണപരിശോധന

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) (കാറ്റഗറി നമ്പർ 662/2023) തസ്തികയുട ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് നാളെ പി.എസ്.സി ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.