വിദേശ യൂണിവേഴ്‌സിറ്റി ക്യാമ്പസുകൾ ഇന്ത്യയിൽ

Thursday 31 July 2025 12:22 AM IST

ഡോ.ടി.പി. സേതുമാധവൻ

ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് അഞ്ചു വർഷം പിന്നിടുമ്പോൾ രാജ്യത്ത് കൂടുതൽ വിദേശ സർവകലാശാലകൾ ക്യാമ്പസുകളാരംഭിക്കുന്നു. ഇതിനകം ഗുജാറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയായ ഡീകിൻ, യൂണിവേഴ്‌സിറ്റി ഒഫ് വല്ലോംഗ് എന്നിവയും ഡൽഹിയിൽ യു.കെയിലെ സൗത്താമ്പ്ടൺ യൂണിവേഴ്‌സിറ്റിയും ക്യാമ്പസ് തുടങ്ങിയിരുന്നു. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി, വിക്ടോറിയ യൂണിവേഴ്‌സിറ്റി, ലാ ട്രോബ് യൂണിവേഴ്‌സിറ്റി, യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബ്രിസ്‌റ്റോൾ എന്നിവയാണ് രാജ്യത്ത് പുതുതായി ആരംഭിക്കുന്നത്. വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി ഗ്രേറ്റർ നോയിഡയിലും വിക്ടോറിയ യൂണിവേഴ്‌സിറ്റി നോയിഡയിലും ലാ ട്രോബ് യൂണിവേഴ്‌സിറ്റി ബംഗളൂരുവിലും ബ്രിസ്റ്റൽ യൂണിവേഴ്‌സിറ്റി മുംബൈയിലും തുടങ്ങും. വിവിധ യൂണിവേഴ്‌സിറ്റികൾ ഓഫർ ചെയ്യുന്ന കോഴ്‌സുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഓടെ കോഴ്‌സുകൾ ഓഫർ ചെയ്യും.

പ്രോഗ്രാമുകൾ

വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി:- ബി.എ ഇൻ ബിസിനസ് അനലിറ്റിക്‌സ് & ബിസിനസ് മാർക്കറ്റിംഗ്, എം.ബി.എ & യു.ജി പ്രോഗ്രാമുകൾ.

വിക്ടോറിയ യൂണിവേഴ്‌സിറ്റി:- യു.ജി പ്രോഗ്രാം ഇൻ ബിസിനസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, എം.ബി.എ, മാസ്റ്റേഴ്‌സ് ഇൻ ഐ.ടി.

ലാ ട്രോബ് യൂണിവേഴ്‌സിറ്റി:- ബെംഗളൂരു കാമ്പസിൽ ബിസിനസ് (ഫിനാൻസ്, മാർക്കറ്റിംഗ്, മാനേജ്‌മെന്റ്), കമ്പ്യൂട്ടർ സയൻസ് (എ.ഐ & സോഫ്ട്‌വെയർ എൻജി.), പബ്ലിക് ഹെൽത്ത്, ജോയിന്റ് പി.എച്ച്ഡി വിത്ത് ഐ.ഐ.ടി, കാൺപൂർ ഇൻ ഹെൽത്ത്, വാട്ടർ & അർബൻ പ്ലാനിംഗ്.

യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റൾ:- ജോയിന്റ് യു.ജി & പി.ജി പ്രോഗ്രാമുകൾ, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്, എ.ഐ, ഡിസൈൻ എന്നിവയിൽ ഗവേഷണ സഹകരണം.