യൂത്ത് കോൺ.: കേരളത്തിൽ നിന്ന് 4 സെക്രട്ടറിമാർ
Thursday 31 July 2025 12:55 AM IST
ന്യൂഡൽഹി: യൂത്ത് കോൺഗ്രസിന്റെ പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് നാല് സെക്രട്ടറിമാർ. ബിനു ചുള്ളിയിൽ, ഷിബിന. വി.കെ, ജിൻഷാദ് ജിന്നാസ്, ശ്രീലാൽ എ.എസ് എന്നിവരാണ് പുതിയ ദേശീയ സെക്രട്ടറിമാർ. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രഖ്യാപിച്ച പട്ടികയിൽ 14 ജനറൽ സെക്രട്ടറിമാരും കേരളത്തിൽ നിന്നുള്ള നാലു പേർ അടക്കം 62 സെക്രട്ടറിമാരും എട്ട് ജോയിന്റ് സെക്രട്ടറിമാരുമുണ്ട്.