റബർ ടാപ്പിംഗ് പരിശീലനം
Thursday 31 July 2025 12:55 AM IST
പുനലൂർ: പുനലൂർ റബർ ബോർഡ് റീജിയണൽ ഓഫീസ് പരിധിയിൽ ഇടമൺ 34 ൽ പ്രവർത്തിക്കുന്ന റബർ ടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ അഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് ടാപ്പിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 59 നും മദ്ധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലായി സ്വീകരിക്കാൻ താൽപര്യമുള്ളവരും പ്രായം തെളിയിക്കുന്ന രേഖകളുമായി ഇടമൺ 34 ൽ പ്രവർത്തിക്കുന്ന ടാപ്പിംഗ് പരിശീലന കേന്ദ്രത്തിലോ പുനലൂർ റീജിയണൽ ഓഫീസിലോ ഹാജരാകണമെന്ന് ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 9496431140, 8547701452, 9846563349.