പെൻഷൻകാരുടെ ദ്വിദിന സത്യഗ്രഹം

Thursday 31 July 2025 12:58 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: പി​ണ​റാ​യി സർ​ക്കാർ സർ​വീ​സ് പെൻ​ഷൻ​കാ​രോ​ടും കു​ടും​ബ​ പെൻ​ഷൻ​കാ​രോ​ടും കാ​ട്ടു​ന്ന അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രെ പെൻ​ഷൻ​കാർ ആ​ഗ​സ്റ്റ് 6, 7 തീ​യ​തി​ക​ളിൽ ക​ള​ക്‌​ടറേറ്റ് പ​ടി​ക്കൽ സ​ത്യഗ്ര​ഹം ന​ട​ത്തും. ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ന​ട​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന കൺ​വെൻ​ഷൻ കേ​ര​ളാ സ്റ്റേ​റ്റ് സർ​വീ​സ് പെൻ​ഷ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ.എ.റ​ഷീ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഇ.അ​ബ്ദുൽ​സ​ലാം അ​ദ്ധ്യ​ക്ഷ​നാ​യി. കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തിൽ ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തിൽ നി​ന്ന് ര​ണ്ടുദി​വ​സ​വും ഇ​രു​ന്നൂ​റ് പെൻ​ഷൻ​കാ​രെ വീ​തം പ​ങ്കെ​ടു​പ്പി​ക്കാൻ തീ​രു​മാ​നി​ച്ചു. ഡി.ചി​ദം​ബ​രൻ, എ​ച്ച്.മാ​ര്യ​ത്ത് ബീ​വി, ആർ.രാ​ജ​ശേ​ഖ​രൻ​പി​ള്ള, ആർ.ര​വീ​ന്ദ്രൻ ​നാ​യർ, ഇ​ട​വ​ര​മ്പിൽ ശ്രീ​കു​മാർ, ഒ​റ്റ​ത്തെ​ങ്ങിൽ ല​ത്തീ​ഫ്, അ​ര​വി​ന്ദ​ഘോ​ഷ് തു​ട​ങ്ങി​യ​വർ സംസാരിച്ചു.