വിദ്യാലയങ്ങളിൽ ദന്ത പരിശോധന

Thursday 31 July 2025 12:59 AM IST

കൊല്ലം: ദേശീയ ദന്തശുചിത്വ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 1ന് ജില്ലയിലെ 25 വിദ്യാലയങ്ങളിൽ ദന്ത പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തുമെന്ന് ഇന്ത്യൻ ദന്തൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ച് ഭാരവാഹികൾ. രാവിലെ 10ന് കുരീപ്പള്ളി എസ്.എ.ബി.ടി.എം യു.പി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. ഒരേദിവസം ഒരു ജില്ലയിലെ 25 വിദ്യാലയങ്ങളിൽ ദന്ത ക്യാമ്പ് നടത്തുന്നത് രാജ്യത്തെ ആദ്യസംഭവമാണ്. ആ നിലയിൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടാനാകും. ഒരേ സമയം ഇത്രയും വിദ്യാലയങ്ങളിൽ ക്യാമ്പ് നടത്തുന്നത് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ്. പത്രസമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷാനിമ നിസാം, എ.എൽ.ജാസ്മിൻ, ദേവു പ്രേം, എസ്.അർജുൻ, ഷിബു രാജഗോപാൽ, എൽ.പ്രേം എന്നിവർ പങ്കെടുത്തു.