2 ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു
Thursday 31 July 2025 1:03 AM IST
തിരുവനന്തപുരം: സൂപ്രണ്ടുമാരില്ലാതിരുന്ന 2 ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ച് ഉത്തരവിറങ്ങി. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ സൂപ്രണ്ടുമാരില്ലാതായിട്ട് മാസങ്ങളായിരുന്നു.മുഖ്യമന്ത്രി ഒപ്പിടാത്തതിനെ തുടർന്നാണ് നിയമനം വൈകിയത്.
പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൽഷാൻ.എയാണ് തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ട്.വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായിരുന്ന അഖിൽരാജിനെ കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു.