കെ.ജി.ഒ.എ മേഖലാ മാർച്ചും ധർണയും
Thursday 31 July 2025 1:06 AM IST
കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ബിജി ദാസ് അദ്ധ്യക്ഷനായി.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും ഒ.പി.എസ് പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.ഗാഥ, ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ്, ജില്ലാ ജോ. സെക്രട്ടറി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.