ദിവ്യകാന്ത് ചന്ദ്രാകർ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ

Thursday 31 July 2025 1:06 AM IST

തിരുവനന്തപുരം: റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷണൽ മാനേജരായി ദിവ്യകാന്ത് ചന്ദ്രാകർ ഇന്നലെ ചുമതലയേറ്റു. ഡി.ആർ.എം ആയിരുന്ന ഡോ.മനീഷ് തപ്ള്യാൻ രണ്ടുവർഷത്തെ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണിത്. ചത്തീസ്ഗഢ് സ്വദേശിയായ ദിവ്യകാന്ത് മുംബയ് മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് പ്രോജക്ട് കല്യാൺ പനവേൽ കോച്ചിംഗ്‌,സ്പെഷ്യൽ ഡയമണ്ട് ക്രോസിംഗ് പദ്ധതി തുടങ്ങി റെയിൽവേയിലെ നിരവധി വികസനപദ്ധതികൾക്ക് ചുക്കാൻപിടിച്ച ചീഫ് എൻജിനിയറാണ്. റായ്പൂർ എൻ.ഐ.ടി.യിൽ നിന്ന് സിവിൽ എൻജിനിയറിംഗ് ബിരുദം നേടിയ ദിവ്യകാന്ത് 1996ലെ റെയിൽവേ എൻജിനിയറിംഗ് സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്.