പ്ലാസ്റ്റിക് ഉത്പനങ്ങൾ പിടികൂടി
Thursday 31 July 2025 1:06 AM IST
കൊല്ലം: കോർപ്പറേഷൻ പരിധിയിൽ താലുക്ക് കച്ചേരി, ചാമക്കട, ചിന്നക്കട എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗമുള്ള പേപ്പർ ഗ്ലാസ് എന്നിവയാണ് പിടിച്ചെടുത്തത്. സ്ഥാപങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകും. നിരോധനം കൂടുതൽ ശക്തമാകുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷൻ ആരോഗ്യവിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി.സാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അശ്വതി ശങ്കർ, പ്രിയ റാണി, ആശ എന്നിവർ പങ്കെടുത്തു.