ഹാരിസിനോട് വിശദീകരണം തേടുന്നതിൽ അവ്യക്ത
Thursday 31 July 2025 1:11 AM IST
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി മേധാവി ഡോ.ഹാരിസിനോട് വിശദീകരണം തേടുന്നതിൽ ആരോഗ്യവകുപ്പിൽ അവ്യക്തത. അന്വേഷണ റിപ്പോർട്ടിൽ ഹാരിസിനെതിരെ ഗുരുതരമായ പരാമർശങ്ങളില്ലാത്തതിനാൽ വിഷയം വീണ്ടും കുത്തിപ്പൊക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ അഡീ.ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ ഉടൻ റിപ്പോർട്ട് തേടണമെന്ന തീരുമാനത്തിലാണ്.ഇന്നലെ വൈകിട്ട് വരെയും ഡോ.ഹാരിസിന് നോട്ടീസ് നൽകിയില്ല. നോട്ടീസ് നൽകിയാൽ തുടർന്നുള്ള മറുപടിയും പുറത്തുവരും. കെട്ടടങ്ങിയ വിഷയത്തെ വീണ്ടും സജീവമാക്കുന്നത് ആരോഗ്യവകുപ്പിനും ഗുണകരമാകില്ല. കഴിഞ്ഞമാസം 28നാണ് ഫേസ്ബുക്കിലൂടെ ഡോ.ഹാരിസ് യൂറോളജി ഉപകരണ ക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ വൈകാരികമായി പങ്കുവച്ചത്.