കോടതി അലക്ഷ്യം: ആർ. രാജേഷ് ആറിന് ഹാജരാകണം

Thursday 31 July 2025 1:17 AM IST

കൊച്ചി: ജഡ്ജിമാരെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നുള്ള കോടതി അലക്ഷ്യ നടപടിയിൽ കേരള സർവകലാശാല സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷ് ആഗസ്റ്റ് ആറിന് ഹൈക്കോടതിയിൽ ഹാജരാകണം. ഭാരതാംബ വിവാദത്തിന് പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ ഹാജരാകാനാണ് നിർദ്ദേശിച്ചതെങ്കിലും അഭിഭാഷകൻ സമയം ചോദിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല കോടതി അലക്ഷ്യ നടപടിയെന്ന വാദവും രാജേഷ് ഉന്നയിച്ചിട്ടുണ്ട്.