ആർ.ശങ്കർ ഫോറം: ടി.ആർ.രഞ്ജു സംസ്ഥാന പ്രസിഡന്റ്

Thursday 31 July 2025 1:19 AM IST

തൃശൂർ: ആർ.ശങ്കർ ഫോറം സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ടി.ആർ.രഞ്ജു തൃശൂർ (സംസ്ഥാന പ്രസിഡന്റ്), പ്രൊഫ.സജിത്ത് വിജയരാഘവൻ തിരുവനന്തപുരം, രാജേഷ് സഹദേവൻ ആലപ്പുഴ (വൈസ് പ്രസിഡന്റുമാർ), എ.വി.സജീവ്, ജിതേഷ് ബൽറാം, അഡ്വ.സതീഷ് വിമലൻ (ജനറൽ സെക്രട്ടറിമാർ), എ.ആർ.നരേന്ദ്രൻ, സുനിൽ മംഗലത്ത് പത്തനംതിട്ട, എ.ടി.വിജയൻ കാസർകോട്, സന്തോഷ് പണിക്കർ -ഇടുക്കി (സംസ്ഥാന സെക്രട്ടറിമാർ), കെ.ജി.ശിവജി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.