രാജ്യമെങ്ങും ബി.എസ്.എൻ.എൽ 4ജി അടുത്ത മാസം

Thursday 31 July 2025 1:21 AM IST

ന്യൂഡൽഹി: രാജ്യത്തൊട്ടൊകെ ബി.എസ്.എൻ.എൽ 4ജി നെറ്റ് വർക്ക് സേവനം അടുത്ത മാസം മുതലും 5ജി നെറ്റ്‌വർക്ക് അടുത്ത വർഷവും പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ അറിയിച്ചു. ഡൽഹി, മുംബയ് നഗരങ്ങളിൽ എം.ടി.എൻ.എല്ലിനെ ഏറ്റെടുത്താകും 4ജി സൗകര്യം നടപ്പാക്കുക.