കെ.ആർ. മീരയ്ക്ക് ബുക്ക് ബ്രഹ്മ സാഹിത്യപുരസ്‌കാരം
Thursday 31 July 2025 1:22 AM IST
ബംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ബുക്ക് ബ്രഹ്മ ഫൗണ്ടേഷന്റെ സാഹിത്യപുരസ്‌കാരം കെ.ആർ. മീരയ്ക്ക്. രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് എട്ടുമുതൽ പത്തുവരെ ബംഗളൂരു സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം സമ്മാനിക്കും. കെ.ആർ. മീരയുടെ പ്രഭാഷണവുമുണ്ടാകും. കഴിഞ്ഞവർഷം തമിഴ് എഴുത്തുകാരൻ ബി. ജയമോഹനായിരുന്നു പുരസ്കാരം.