ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി

Thursday 31 July 2025 1:25 AM IST

തിരുവനന്തപുരം: സ്‌കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്സ് ആദ്യ ബാച്ചിൽ പ്രവേശനം നേടി കോഴ്സ് ഫീസിന്റെ ഒന്നാംഗഡു മാത്രം അടച്ച പഠിതാക്കൾക്ക് രണ്ടാം ഗഡു ഫീസ് പിഴയോടെ അടയ്ക്കാനുള്ള തീയതി 14 വരെ ദീർഘിപ്പിച്ചു. 100രൂപ പിഴയോടുകൂടി www.scolekerala.org യിൽ 'ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ്' ലിങ്ക് മുഖേന ഓൺലൈനായി ഫീസ് അടയ്ക്കാം. രസീത് സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.