ഓർമിക്കാൻ

Thursday 31 July 2025 1:26 AM IST

1. എൻജി. & ആർക്കിടെക്ചർ ജോയിനിംഗ് ഷെഡ്യൂൾ:- കീം 2025 അടിസ്ഥാനത്തിൽ നടത്തുന്ന എൻജിനി. & ആർക്കിടെക്ചർ പ്രവേശനത്തിന്റെ ജോയിനിംഗ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. https://cee.kerala.gov.in.

2. ജാം 2026:- ഐ.ഐ.ടി മാസ്റ്റേഴ്സ് പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റിന് (JAM- 2026) സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. 2026 ഫെബ്രുവരി 15നാണ് പരീക്ഷ. ഐ.ഐ.ടി ബോംബെയ്ക്കാണ് പരീക്ഷാ നടപടികളുടെ ചുമതല. വെബ്സൈറ്റ്: jam2026.iitb.ac.in.

3. CAT 2025:- കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 2025) രജിസ്ട്രേഷൻ നാളെ മുതൽ സെപ്റ്റംബർ 13വരെ. ഐ.ഐ.എം കോഴിക്കോടിനാണ് പരീക്ഷാ നടപടികളുടെ ചുമതല. iimcat.ac.in.

4. മൂന്ന് വർഷ എൽ.എൽ.ബി അലോട്ട്മെന്റ്:- മൂന്ന് വർഷ എൽ.എൽ.ബി പ്രവേനത്തിനുള്ള ഒന്നാം ഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in. അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് നാലിന് വൈകിട്ട് മൂന്നിനു മുൻപ് കോളേജിൽ ഹാജരായി പ്രവേശനം നേടണം.

5. കുസാറ്റ് റിയൽ ടൈം അഡ്മിഷൻ:- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ പ്രോഗ്രാമുകളിലേക്ക് റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. ബി.ടെക് മറൈൻ എൻജിനിയറിംഗ് (ഇന്ന് രാവിലെ 9 മുതൽ 10 വരെ. ഫോൺ- 0484 2576606), എം.സി.എ (ഇന്ന് രാവിലെ 9.30 മുതൽ 10.30 വരെ. ഫോൺ- 9447103911), എം.ടെക് (ഒപ്റ്റോ ഇലക്ട്രോണിക്സ് & ലേസർ ടെക്നോളജി ( നാളെ രാവിലെ 10.30 മുതൽ 11 വരെ. ഫോൺ- 0484 2575848), 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ ഫോട്ടോണിക്സ് (നാളെ രാവിലെ 10 മുതൽ 10.30 വരെ. ഫോൺ 0484 2575848) എന്നീ പ്രോഗ്രാമുകളിലാണ് അവസരം.