മണ്ണ് വാരിത്തിന്നതിന് അച്ഛൻ കുഞ്ഞനിയനെ വഴക്കുപറഞ്ഞു; പൊട്ടിത്തെറിച്ചുകൊണ്ട് പെൺകുട്ടി പറഞ്ഞത്

Thursday 31 July 2025 3:48 PM IST

തമ്മിൽ എത്ര വഴക്കിട്ടാലും തന്റെ കൂടപ്പിറപ്പിന് ഒരു പ്രശ്നം വന്നാൽ ആർക്കും സഹിക്കില്ല. എന്ത് വില കൊടുത്തും തന്റെ കുഞ്ഞനിയനെ അല്ലെങ്കിൽ അല്ലെങ്കിൽ അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്.

മണ്ണ് തിന്നതിന് അച്ഛൻ മകനെ ശകാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കുട്ടി കരച്ചിലിന്റെ വക്കോളമെത്തി, തന്റെ ചേച്ചിയുടെ അടുത്ത് പോയി നിൽക്കുകയാണ്. കുഞ്ഞനിയനെ ചേർത്തുപിടിക്കുകയാണ് ചേച്ചി. മാത്രമല്ല അനുജനുവേണ്ടി പൊട്ടിത്തെറിച്ചുകൊണ്ട് അച്ഛനോട് വാദിക്കുന്നതും വീഡിയോയിലുണ്ട്. അവളുടെ ശബ്ദം വളരെ മൂർച്ചയുള്ളതായിരുന്നു. സഹോദരന് വേണ്ടി ഏതറ്റംവരെയും പോകുമെന്നതുപോലെ.

ഞാൻ അവന്റെ സഹോദരിയാണെന്നും അവനെ ഒന്നും പറയരുതെന്നുമൊക്കെയാണ് പെൺകുട്ടി അച്ഛനോട് പറയുന്നത്. എക്സിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോയ്ക്ക് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 'അനിയനെ തൊട്ടാൽ അച്ഛനാണെന്ന് നോക്കില്ല. ചിലപ്പോൾ അവളുടെ തല്ല് കിട്ടിയേക്കും. സൂക്ഷിച്ചോ'- എന്നൊക്കെയാണ് മിക്കവരും തമാശരൂപേണെ കമന്റ് ചെയ്തിരിക്കുന്നത്. 'ഇത്രയും മനോഹരമായ ഒരു വാഗ്വാദം ഇതിനുമുമ്പോ കണ്ടിട്ടില്ല.'-എന്നാണ് മറ്റൊരാളുടെ കമന്റ്.