താ​യ്‌​ക്വോ​ണ്ടോ ചാമ്പ്യൻഷിപ്പ്

Thursday 31 July 2025 4:27 PM IST

കൊച്ചി: കേരള താ​യ്‌​ക്വോ​ണ്ടോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് സംസ്ഥാന ഓപ്പൺ താ​യ്‌​ക്വോ​ണ്ടോ ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10മുതൽ കടവന്തറ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 300 ക്ലബ്ബുകളിൽ നിന്ന് ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.രതീഷ് അദ്ധ്യക്ഷത വഹിക്കും. അസി. പൊലീസ് കമ്മീഷണർ സിബി ടോം, കൊച്ചി സൈബർഡോം ഇൻസ്പെക്ടർ എ. അനന്തലാൽ, മഹമ്മദ് ഇഷാക് മുഖ്യാതിഥിയാകും. മുരുകൻ, എസ്.ഷാജി, ജോയൽ ജസ്റ്റിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.