ജില്ലാ കളക്ടർക്ക് ആദരം

Thursday 31 July 2025 4:59 PM IST

കൊച്ചി: സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനെ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആദരിച്ചു. ജനപ്രിയ കർമ്മപരിപാടികളിലൂടെ ശ്രദ്ധേയനായ കളക്ടർ, വ്യാപാര സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയതായി ഭാരവാഹികൾ പറഞ്ഞു. കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി ഉപഹാരം കൈമാറുകയായിരുന്നു. പ്രസിഡന്റ് പി. നിസാർ, ജനറൽ സെക്രട്ടറി വി. ഇ. അൻവർ, ട്രഷറർ ജി. ഗോപാല ഷേണായി, വൈസ് പ്രസിഡന്റുമാരായ പി. ഡി. മനോജ് കുമാർ, ആർ. രവീന്ദ്രൻ, മുൻപ്രസിഡന്റുമാരായ കെ. എം. മുഹമ്മദ് സഗീർ, കെ. എം. ജോൺ, മുൻ ട്രഷറർ സി. ചാണ്ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു.